|    Oct 21 Sat, 2017 4:55 am
FLASH NEWS

മദ്യനയം തിരുത്തണം: പണ്ഡിതസഭ

Published : 9th October 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ഭക്ഷ്യസുരക്ഷയേക്കാള്‍ പ്രാധാന്യം നല്‍കുന്ന മദ്യനയം തിരുത്തണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജില്ലാ പണ്ഡിതസഭ ആവശ്യപ്പെട്ടു. മിക്ക കുടുംബകലഹങ്ങളുടെയും റോഡപകടങ്ങളുടെയും മൂലകാരണമായ മദ്യം വ്യാപകമാവുകയാണ്. സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുന്നതിന് പകരം നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടി എടുത്തകളയുകയാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ആശങ്കാജനകമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ബീരാന്‍കുട്ടി മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. അഹമ്മദ് ബാഖവി, ഉസ്മാന്‍ ബാഖവി, അലി അക്ബര്‍ മൗലവി, നാസര്‍ മൗലവി, അബ്ദുല്‍ വഹാബ് മൗലവി, അമീന്‍ വഹബി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക