|    Mar 23 Thu, 2017 8:01 pm
FLASH NEWS

മദ്യനയം: തല്‍സ്ഥിതി തുടരുമെന്ന് എക്‌സൈസ് മന്ത്രി

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: മദ്യനയത്തി ല്‍ തല്‍സ്ഥിതി തല്‍ക്കാലം തുടരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടേണ്ട ആവശ്യമില്ലെന്നാണ് തല്‍ക്കാലത്തേക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൂട്ടിയതു തുറക്കില്ല, ഇനി പൂട്ടുകയുമില്ല എന്നാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന നയം. ജനങ്ങളോട് ആലോചിച്ചശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്രമായ മദ്യനയം രൂപപ്പെടുത്തും. യുഡിഎഫ് നയം നടപ്പാക്കാനല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക