|    Mar 28 Tue, 2017 9:59 am
FLASH NEWS

മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടി: എസി മൊയ്തീന്‍

Published : 18th August 2016 | Posted By: mi.ptk

A.C.Moideen-minister

തിരുവനന്തപുരം: നിലവിലെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായതായി മന്ത്രി എസി മൊയ്തീന്‍. ടൂറിസം മേഖലയുടെ കാര്യത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും എസി മൊയ്തീന്‍ പറഞ്ഞു. ഇതുസംബന്ധിച്ച ടൂറിസം വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പൂട്ടിയ ബാറുകളെല്ലാം തുറക്കണമെന്നല്ല, ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണം. സംസ്ഥാനത്ത് നടക്കേണ്ട കോണ്‍ഫറന്‍സുകളും യോഗങ്ങളും അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഇതിലൂടെ ടൂറിസം മേഖലയെ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാറിന്റെ പൊതു മദ്യനയത്തെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day