|    Aug 21 Mon, 2017 10:21 am

മദ്യനയം ജനദ്രോഹപരം: സര്‍ക്കാര്‍ പുനപ്പരിശോധിക്കണം-വിസി കബീര്‍

Published : 4th August 2017 | Posted By: fsq

 

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനദ്രോഹപരമാണെന്നും പുനപ്പരിശോധിക്കാന്‍ തയ്യാറാവണമെന്നും മുന്‍ മന്ത്രി വിസി കബീര്‍ ആവശ്യപ്പെട്ടു. ബാര്‍ ഉടമകളില്‍ നിന്നും പങ്ക് പറ്റിയതിനുള്ള നന്ദി പ്രകാശിപ്പിക്കലാണ് നാടു മുഴുവന്‍ മദ്യശാലകള്‍ തുറക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഉണ്ടായിരുന്ന മദ്യനിരോധനാധികാരം പുനസ്ഥാപിക്കുക, അട്ടിമറി ഓര്‍ഡിനന്‍സ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതാക്കള്‍ അഞ്ചു മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ വിളംബരജാഥയുടെ സമാപനം സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കബീര്‍.സംസ്ഥാന-ദേശീയ പാതകളെ ജില്ലാ പാതകളാക്കി ഡീനോട്ടിഫിക്കേഷന്‍ നടത്തി മദ്യശാലകളുടെ എണ്ണം കൂട്ടാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നു യോഗം ആവശ്യപ്പെട്ടു.കേരള മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ ചെയര്‍മാന്‍ എകെ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാലന്‍, മലമ്പുഴ ഗോപാലന്‍, എം കൃഷ്ണാര്‍ജുനന്‍, കെ അബുബക്കര്‍, പിബി ശ്രീനാഥ്, കുമാരന്‍ ചിറക്കാട്, സി വേലായുധന്‍ കൊട്ടേക്കാട്, എച്ച് ലാസര്‍, ആര്‍ രാമകൃഷ്ണന്‍, ടിഎം സെയ്ത്, ഇകെ ചന്ദ്രന്‍കുട്ടി, കെകെ ലക്ഷ്മി, സന്തോഷ് മലമ്പുഴ എ ഷാഹുല്‍ഹമീദ്, എസ് സഹാബുദ്ദീന്‍, എ നടരാജന്‍, വി കൃഷ്ണകുമാര്‍, ഡോ. രഘുനാഥ് പാറയ്ക്കല്‍  സംസാരിച്ചു.    രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച വിളംബരജാഥയ്ക്ക് ചെയര്‍മാന്‍ എകെ സുല്‍ത്താന്‍, വിളയോടി വേണുഗോപാല്‍, ഡോ. രഘുനാഥ് പാറയ്ക്കല്‍, സന്തോഷ് മലമ്പുഴ, പിബി ശ്രീനാഥ്, എം കൃഷ്ണാര്‍ജുന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക