|    May 23 Tue, 2017 6:18 pm
FLASH NEWS

മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല

Published : 16th August 2016 | Posted By: mi.ptk

ramesh-chennithala_

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയം ജനം സ്വീകരിക്കുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച ഗുണം കിട്ടിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. മദ്യനയത്തില്‍ പുനരാലോചന വേണോ എന്ന് പാര്‍ട്ടി ചര്‍ച്ചചെയ്യേണ്ടകാര്യമാണെന്നും അപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്റെ അഭിപ്രായം പറയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം മാറ്റണമെന്ന എല്‍ഡിഎഫ് നീക്കത്തെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അടക്കമുള്ളവര്‍ എതിര്‍ക്കുമ്പോഴാണ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം മദ്യനയം കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് വിഎം സുധീരന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ മറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തലയുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം അഭിപ്രായം പറയാമെന്നും എടുത്തുചാടി ഒരു അഭിപ്രായ പ്രകടനത്തിനില്ലെന്നും സുധീരന്‍ പറഞ്ഞു.
എന്നാല്‍ മദ്യനയം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ദോഷമായത് മറ്റുചില നയങ്ങളാണെന്നും പ്രതാപന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day