|    Jan 20 Fri, 2017 3:27 pm
FLASH NEWS

മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി വിജ്ഞാപനമിറക്കി

Published : 12th September 2016 | Posted By: G.A.G

bar-new

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി പുറത്തിറക്കി. മദ്യം എങ്ങനെ നിര്‍മിക്കണം, എത്ര വര്‍ഷം സൂക്ഷിക്കാം, തുടങ്ങിയകാര്യങ്ങള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഇതാദ്യമായാണ് മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി വിജ്ഞാപനമിറക്കുന്നത്.
ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ മദ്യത്തില്‍ ഒരു തരത്തിലും ഉള്‍പ്പെടത്തരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. മദ്യം വിപണന കേന്ദ്രത്തില്‍ എത്തിക്കുന്നതിനും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക