|    Oct 19 Thu, 2017 4:49 pm
FLASH NEWS

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കൂട്ടയോട്ടവും സമ്മേളനവും ഇന്ന്

Published : 2nd October 2017 | Posted By: fsq

 

കാസര്‍കോട്: ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പ് നേതൃത്വത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംഘടിപ്പിക്കുന്ന കൂട്ടയോട്ടവും സമ്മേളനവും ഇന്ന് നടക്കും. രാവിലെ ഒമ്പതിന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും. കലക്ടര്‍ കെ ജീവന്‍ബാബു ഫഌഗ്ഓഫ് ചെയ്യും. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി എസ്പിസി, സ്‌കൗട്ട്‌സ് ആന്റ്് ഗൈഡ്‌സ്, എന്‍സിസി, ചെമനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി എസ്പിസിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള ലഹരിവിരുദ്ധ സമ്മേളനം ഗവ. ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ജി രഘുനാഥന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക