|    May 28 Sun, 2017 10:31 am
FLASH NEWS

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സംസ്ഥാനതല ഫോട്ടോ പ്രദര്‍ശനം

Published : 7th April 2016 | Posted By: SMR

കാസര്‍കോട്: ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച കേരള, കര്‍ണാടക സംസ്ഥാനതല ഫോട്ടോഗ്രാഫി മല്‍സരത്തിന്റെ ഭാഗമായുള്ള ഫോട്ടോ പ്രദര്‍ശനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സന്ദേശവുമായാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. മല്‍സരത്തില്‍ ഷാജു വി കാരാട്ട് മലപ്പുറം, സുജി ആതിര തൃശൂര്‍, സന്ദീപ് പുഷ്‌കര്‍ തൃശൂര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷികവും സമ്മാനദാനവും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം എസ് സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. നാക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ടി പി പ്രേമരാജന്‍ സമ്മാനം നല്‍കി.
വിനയരാജ് ഷെട്ടി, നുറുദീന്‍ നടുത്തോപ്പില്‍, വിജയന്‍ ശ്രിങ്കാര്‍, മുഹമ്മദ് ഹാഷിം, പി മണി, സുരേഷ് കണ്ണന്‍, അനില്‍ വി നായര്‍, ശ്രീധരന്‍ കൂഡ്‌ലു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day