|    Jul 24 Mon, 2017 2:08 pm

മദ്യക്കടത്തിനിടെ രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ രക്ഷപ്പെട്ടു

Published : 13th March 2016 | Posted By: SMR

ശ്രീകണ്ഠപുരം: കര്‍ണാടകയില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന 82കുപ്പി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാഞ്ഞിരക്കൊല്ലി ശാന്തിനഗര്‍ സ്വദേശികളായ ഞാമത്തോലില്‍ റജി ജോസഫ് (49), പുത്തന്‍പുരയില്‍ രാജേഷ് (33) എന്നിവരെയാണ് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എം വി ഇബ്രാഹിംകുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട ശാന്തി നഗറിലെ അട്ടക്കാട്ടില്‍ തങ്കച്ചനു(50) വേണ്ടി തിരച്ചില്‍ തുടരുന്നു. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വച്ചാണ് സംഘം പിടിയിലായത്.
വീരാജ്‌പേട്ടയില്‍ നിന്നു വാങ്ങിയ മദ്യം വാഹനത്തില്‍ കമ്പമേടെത്തിച്ച് അവിടെ നിന്ന് തലച്ചുമടായി കാഞ്ഞിരക്കൊല്ലിയില്‍ എത്തിക്കുകയായിരുന്നു. മുണ്ടിനകത്ത് കെട്ടിയായിരുന്നു മദ്യക്കടത്ത്. സ്ഥിരമായി ഇങ്ങനെ മദ്യം കടത്തികൊണ്ടുവരുന്ന സംഘമാണത്രെ പിടിയിലായവര്‍. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി വി പ്രകാശന്‍, സി കെ ഷിബു, ടി വി ഉജേഷ്, സി പ്രദീപ് കുമാര്‍, കെ കെ കൃഷ്ണന്‍, ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവരും മദ്യകടത്തുകാരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക