|    Dec 11 Mon, 2017 7:50 am

മദ്യക്കച്ചവടക്കാരന്‍ പിടിയില്‍; അഞ്ച് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു

Published : 6th October 2016 | Posted By: Abbasali tf

പരപ്പനങ്ങാടി: ആനങ്ങാടി, അത്താണിക്കല്‍,ചോപ്പന്‍കാവ്, കച്ചേരിക്കുന്ന് ഭാഗങ്ങളില്‍ വിദേശമദ്യം മൊത്തമായും ചില്ലറയായും വിപണനം നടത്തിയിരുന്ന ചോപ്പന്‍ കാവില്‍ പറമ്പില്‍ പ്രകാശനെ പരപ്പനങ്ങാടി എസ്‌ഐ  കെ ജെ  ജിനേഷും പോലീസ് സംഘവും അറസ്റ്റ് ചെയ്തു. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങുന്ന മദ്യം ചുരുങ്ങി യവിലയ്ക്ക് വാങ്ങി വന്‍ തുകയ്ക്ക് കൊടുത്തിരുന്ന പ്രകാശനെയാണ് ദീര്‍ഘനാളത്തെ പരിശ്രമം കൊണ്ട് പോലീസ് വലയിലാക്കിയത്.ഇയാള്‍ ഒരു ദിവസം വില്‍പ്പന നടത്തുന്ന സ്ഥലത്ത് പിന്നീട് വില്‍പ്പന നടത്താറില്ല. ഉള്‍ വഴികളിലൂടെ നടന്ന് ഒരിക്കലും പോലീസിന്റ മുന്നില്‍ പെടാതെ ആണ് ഇയാള്‍ കച്ചവടെ നടത്താറുള്ളതെന്ന പോലിസ് പറഞ്ഞു. ഇയാളില്‍ നിന്ന് അഞ്ച് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക