|    Jul 22 Sun, 2018 8:14 pm
FLASH NEWS

മദ്യം-മയക്കുമരുന്നിനെതിരേ കൊടുവള്ളി നഗരസഭാ യോഗം ഇന്ന്‌

Published : 16th September 2017 | Posted By: fsq

 

കൊടുവള്ളി: നഗരസഭ പരിധിക്കുള്ളില്‍ മദ്യ-മയക്കുമരുന്ന് കച്ചവടവും ഉപയോഗവും വര്‍ധിച്ചു വരികയാണ്. ഈ മാഫിയ സംഘത്തിന്റെ വിളയാട്ടം കൊണ്ട് പൊതുജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യവും ഇത് നിയന്ത്രിക്കേണ്ട അധികാരികള്‍ ബാഹ്യ ഇടപെടല്‍ മൂലം മാറി നില്‍ക്കുന്ന അവസ്ഥയുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നേരിട്ട് വിതരണം ചെയ്തുവരുന്നു. ഈ സാമൂഹിക തിന്മയെ ജനകീയ കൂട്ടായ്മയിലൂടെ നേരിടുന്നതിന്ന് നഗരസഭ സര്‍വ്വകക്ഷിയോഗം വിളിച്ച് ഗൗരവമായി ചര്‍ച്ച ചെയ്ത് ശക്തമായി നേരിടാന്‍ തീരുമാനിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖാസിമാര്‍, മദ്‌റസ പ്രധാനാധ്യാപകന്‍, ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍, പൂജാരിമാര്‍ മറ്റ് മത വിദ്യഭ്യാസ സ്ഥാപന മേധാവികള്‍ എന്നിവരുടെ യോഗം 16ന് ഉച്ചയ്ക്ക് 2.30ന് നഗരസഭ ഹാളില്‍ ചേരും. പരിപാടിയില്‍ കേരള മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി എം രവീന്ദ്രന്‍ സംബന്ധിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപൊയില്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ പി മജീദ് എന്നിവര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss