|    Dec 11 Tue, 2018 7:37 am
FLASH NEWS

മദ്യം ഓട്ടോയില്‍ കയറ്റിയില്ല; യുവാവ് ഡ്രൈവറെ മര്‍ദിച്ചു

Published : 1st June 2018 | Posted By: kasim kzm

താമരശ്ശേരി: മദ്യവുമായി എത്തിയ യുവാവിനെ ഓട്ടോയില്‍ കയറ്റാത്തതില്‍ പ്രകോപിതനായി ഓട്ടോ െ്രെഡവറേയും തടയാന്‍ ശ്രമിച്ച നാട്ടുകാരേയും അക്രമിച്ചു പരിക്കേല്‍പിച്ച ചമല്‍ സ്വദേശിയായ വില്‍പനക്കാരന്‍ അറസ്റ്റില്‍. പൂവന്‍മലയില്‍ അരുണ്‍ ഗോപാല്‍ (28) ണ് പിടിയിലായത്.
മദ്യവുമായി പെരുമ്പളളിയില്‍ വന്ന് ഓട്ടോവിളിക്കുകയും  കയറ്റാന്‍ വിസമ്മതിച്ച  ഓട്ടോെ്രെഡവര്‍ അബ്ദുള്‍ സലീമിനെ   ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച പെരുമ്പളളി സ്വദേശി പ്രണവിനേയും ഇയാള്‍ മര്‍ദ്ദിച്ചു.
തുടര്‍ന്ന്  നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്നും ഏഴ് കുപ്പി വിദേശ മദ്യം കണ്ടടുത്തു.അക്രമത്തില്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss