|    Jan 24 Tue, 2017 6:57 pm
FLASH NEWS

മദ്ദള വിദ്വാന്‍ പെരിങ്ങോട് അരവിന്ദന്‍ നിര്യാതനായി

Published : 30th August 2016 | Posted By: SMR

ആനക്കര: പെരിങ്ങോട് ഉണ്ണിയാടി ബാലകൃഷ്ണ ന്‍ നായരുടെയും അമ്മിണി അമ്മയുടെയും മകന്‍ മദ്ദള വിദ്വാ ന്‍ അരവിന്ദന്‍ (48). ഭാര്യ: ജയ. മക്കള്‍: അജയ് കുമാര്‍, അഞ്ജലി. സഹോദരങ്ങ ള്‍: ഇന്ദിര, ഉണ്ണികൃഷ്ണന്‍, മോഹനന്‍,വാസുദേവന്‍, അംബിക,രമ. 36 വര്‍ഷമായി വാദ്യലോകത്തെ നിറസാന്നിധ്യവും സ്‌കൂള്‍ തലം മുതല്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥ മാക്കുകയും വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി യിടങ്ങളിലെ പഞ്ച വാദ്യ ആസ്വാദകര്‍ക്ക് സുപരിചിതനും അനവധിയായ ശിഷ്യ സമ്പത്തിനുടമയുമായിരുന്നു. മദ്ദള കലാകാരന്മാരായ എരവത്ത് അപ്പുമാരാര്‍, തിച്ചൂര്‍ ശ്രീധ രന്‍ നായര്‍ തുടങ്ങിയ പ്രഗല്‍ഭരുടെ ശിഷ്യ നായിരുന്നു. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച പെരി ങ്ങോട് പഞ്ചവാദ്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന 301 കലാകാര ന്‍മാരുടെ പഞ്ചവാദ്യ സംഘത്തിലും അംഗമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക