|    Oct 17 Tue, 2017 10:30 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മദീന സന്ദര്‍ശനത്തിനു പോയ തൃശൂര്‍ സ്വദേശി അപകടത്തില്‍ മരിച്ചു

Published : 27th July 2016 | Posted By: SMR

ജിദ്ദ: ജിദ്ദയില്‍ നിന്ന് ടാക്‌സിയില്‍ മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട തൃശൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. പെരുങ്ങോട്ടുകര ശാന്തിപുരത്തെ മുഹമ്മദലി ഹാജി (70) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ജിദ്ദ മദാഇന്‍ ഫഹദില്‍ ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തിവരികയായിരുന്ന മുഹമ്മദലി ഹാജി കഴിഞ്ഞ വ്യാഴാഴ്ചയാണ് മദീനയിലേക്ക്  പുറപ്പെട്ടത്. പിന്നീട് വിവരങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളായ മദീനയിലെ സാമൂഹികന്റെ സഹായത്തോടെ മദീന കിങ് ഫഹദ് ആശുപത്രിയില്‍ അന്വേഷണത്തില്‍  മോര്‍ച്ചറിയില്‍ മുഹമ്മദലി ഹാജിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച സ്വദേശി ഓടിച്ച ഇന്നോവ കാര്‍ മദീനയില്‍ എത്തുന്നതിന് മുമ്പാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. മൃതദേഹം മദീന ബഖീഇല്‍ മറവുചെയ്യും. ജിദ്ദ ദാറുല്‍ ഉലൂം അമാന്‍ പ്രസിഡന്റായിരുന്നു. സുഹ്‌റ, നഫീസ എന്നിവരാണ് ഭാര്യമാര്‍. മക്കള്‍: മുഹമ്മദ് ബഷീര്‍, സഫിയ, സാജിദ, ഷമീറ, ഹാജറ.   മരുമക്കള്‍: ബദറുദ്ദീന്‍, അബ്ദുല്‍ ബഷീര്‍, ശഹീദ്, ഖമറുദ്ദീന്‍, അബ്ദുല്‍ ഹമീദ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക