|    Mar 23 Thu, 2017 11:59 pm
FLASH NEWS

മദീനയില്‍ നിന്ന് മക്കയിലേക്കുള്ള ഹാജിമാരുടെ യാത്ര; നിരീക്ഷണം തുടങ്ങി

Published : 28th August 2016 | Posted By: SMR

മദീന: മദീനയില്‍ നിന്ന് മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ നീക്കം സുരക്ഷാ വിമാനങ്ങളിലൂടെ നിരീക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. വ്യാഴാഴ്ച മുതലാണ് സുരക്ഷാ വിമാനങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിരീക്ഷിക്കുന്ന പദ്ധതി ആരംഭിച്ചത്.
മദീനയില്‍ നിന്ന് ദുല്‍ഹജ്ജ് എട്ടുവരേയും ഹജ്ജിന് ശേഷം മക്കയില്‍ നിന്ന് മദീനയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്രയും നിരീക്ഷിക്കും. റോഡപകടങ്ങളും മറ്റ് അത്യാഹിതങ്ങളും നടക്കുന്ന വേളയില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നിരീക്ഷണം സഹായക          മാവും.
പരിക്കേല്‍ക്കുന്നവരെ എയര്‍ആംബുലന്‍സുകളില്‍ എത്തിക്കുന്നതിന് വിവിധ ആശുപത്രികളില്‍ ഹെലിപ്പാഡുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് വായുസേന വിഭാഗം മേധാവി കേണല്‍ മുഹമ്മദ് അല്‍ഹര്‍ബി വ്യക്തമാക്കി.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക