|    May 26 Fri, 2017 9:20 am
FLASH NEWS

മദീനയില്‍ കാണാതായ ഇന്ത്യക്കാരിയെക്കുറിച്ച് നാലു മാസമായി വിവരമില്ല

Published : 19th October 2016 | Posted By: SMR

ജിദ്ദ: ഇന്ത്യയില്‍നിന്ന് റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിന് കഴിഞ്ഞ ജൂണ്‍ 17ന് സൗദിയിലെത്തിയ തീര്‍ത്ഥാടകയെ കാണാതായി. കൊല്‍ക്കത്ത സ്വദേശിനി മലേക ബിബിയെ (പാസ്‌പോര്‍ട്ട് നമ്പര്‍- ജി 6335964) മദീനയില്‍ വച്ചാണ് കാണാതായത്. പള്ളിയിലേക്ക് പുറപ്പെട്ട ഇവര്‍ ഹോട്ടലിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി. വിസ കാലാവധി പൂര്‍ത്തിയായതിനാല്‍ കൂടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി.
സൗദിയിലുള്ള ബന്ധുവും അയല്‍വാസിയുമായ ശൈഖ് ഫസൈല്‍ ഷെയ്ഖും മറ്റുചിലരും ചേര്‍ന്ന് ആശുപത്രികളിലും പോലിസ് സ്‌റ്റേഷനുകളിലും തര്‍ഹീലിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. മദീനയിലെ ഇന്ത്യന്‍ ഹജ്ജ് പില്‍ഗ്രിംസ് ഓഫിസില്‍ സപ്തംബര്‍ 19ന് മകള്‍ ഷക്കീല ബീഗം രേഖാമൂലം പരാതി നല്‍കി. മലേക ബിബിയുടെ  പാസ്‌പോര്‍ട്ടും അധികൃതര്‍ക്ക് കൈമാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day