|    Oct 16 Tue, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മദീനയിലെ കാരക്ക അര്‍ബുദ ചികില്‍സയ്ക്ക് ഉത്തമമെന്ന് കണ്ടെത്തല്‍

Published : 7th September 2017 | Posted By: fsq

 

മദീന: മദീനയില്‍ വിളയുന്ന കാരക്ക അര്‍ബുദ ചികില്‍സയ്ക്ക് ഉത്തമമെന്ന് കണ്ടെത്തല്‍. മദീനയിലെ തൈ്വബ സര്‍വകലാശാല പ്രഫസര്‍ ഡോ. നജ്‌ല റദാദി നടത്തിയ ഗവേഷണത്തിലാണ് പുതിയ ചികില്‍സാരീതി കണ്ടെത്തിയിരിക്കുന്നത്. റിയാദ് കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജി സിറ്റിക്ക് പുതിയ ചികില്‍സയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. പാര്‍ശ്വഫലങ്ങളില്ല എന്നതോടൊപ്പം കുറഞ്ഞ ചെലവില്‍ അര്‍ബുദ ചികില്‍സ സാധ്യമാവുന്നു എന്നത് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മദീനയില്‍ വിളയുന്ന അജ്‌വ, ബര്‍നീ തുടങ്ങിയ കാരക്ക ഇനങ്ങളിലടങ്ങിയ ജലാംശത്തിനു ശരീരത്തിലെ അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ഡോ. നജ്‌ലയുടെ കണ്ടെത്തല്‍. സ്തനാര്‍ബുദത്തെ കൂടാതെ കുടല്‍, കരള്‍ എന്നിവയ്ക്ക് ഉണ്ടാവുന്ന അര്‍ബുദത്തെയും പ്രതിരോധിക്കാനുള്ള ഉയര്‍ന്ന കഴിവ് ഈ രണ്ടു കാരക്കയിനങ്ങളിലും അടങ്ങിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണത്തിന് തൈ്വബ സര്‍വകലാശാല പ്രത്യേക ഗവേഷണകേന്ദ്രം ആരംഭിക്കണമെന്ന് ഡോ. നജ്‌ല അധികൃതരോട് ആവശ്യപ്പെട്ടു. ഈത്തപ്പഴ വിപണിയില്‍ മദീനയില്‍ വിളയുന്ന ഈത്തപ്പഴങ്ങള്‍ക്കാണ് എക്കാലത്തും വലിയ ആവശ്യക്കാരുള്ളത്. ഉയര്‍ന്ന ഗുണമേന്മയാണ് ഇതിനു കാരണം. അജ്‌വ സ്വര്‍ഗത്തില്‍ നിന്നുള്ളതാണെന്നും വിഷചികില്‍സയ്ക്ക് ഉത്തമമാണെന്നുമാണ് വിശ്വാസം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss