|    Jul 24 Mon, 2017 10:33 pm
FLASH NEWS
Home   >  News now   >  

മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ?

Published : 18th December 2015 | Posted By: G.A.G

വത്തിക്കാന്‍: മദര്‍ തെരേസയെ അടുത്ത സെപ്തംബറില്‍ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയര്‍ റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമോ നിഷേധക്കുറിപ്പോ പുറത്തിറക്കിയിട്ടില്ല. മദറിന്റെ രണ്ടാമത്തെ അല്‍ഭുതപ്രവൃത്തിയായി കണക്കാക്കപ്പെടുന്ന സംഭവത്തിന് മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചതായും സെപ്തംബര്‍ നാലിന് വിശുദ്ധപദപ്രഖ്യാപനം നടക്കുമെന്നുമാണ് പത്രം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലിയന്‍ യുവാവിന് രോഗശാന്തി നല്‍കിയെന്നതാണ് ഈ അല്‍ഭുതപ്രവൃത്തി. സമാനമായ മറ്റൊരു അല്‍ഭുതപ്രവൃത്തിയിലൂടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍ ഒരു ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമാക്കിയത്് അംഗീകരിച്ചാണ് 2003 ല്‍ വത്തിക്കാന്‍ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക