|    Jan 21 Sat, 2017 1:42 am
FLASH NEWS

മദര്‍ തെരേസ രേഖകളില്ലാതെ കുട്ടികളെ മതപരിവര്‍ത്തനം നടത്തി:ബിജെപി എംപി

Published : 7th September 2016 | Posted By: mi.ptk

theresa

ന്യൂഡല്‍ഹി: മദര്‍ തെരേസക്ക് വിശുദ്ധപദവി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മദര്‍ തെരേസക്ക് വിശുദ്ധ പദവി നല്‍കിയത് അധിക്ഷേപാര്‍ഹമാണെന്നാണ് മധ്യപ്രദേശ് മന്ദ്‌സൗര്‍ മണ്ഡലത്തിലെ ലോകസഭാംഗംമായ സുധീര്‍ ഗുപ്ത പറഞ്ഞത്.
മതര്‍ തെരേസ ഒരുപാട് കുട്ടികളെ അവരുടെ സമ്മതമോ രേഖകളോ ഇല്ലാതെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും എംപി ആരോപിച്ചു. ക്രിസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിന് മുമ്പ് അവരുടെയൊന്നും സമ്മതം വാങ്ങിയിരുന്നില്ല. സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുപാട് പ്രവര്‍ത്തകരുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പദവി ആഗ്രഹിക്കുന്നത് ആക്ഷേപാര്‍ഹമാണ് എന്നും എംപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം മദര്‍ തെരേസക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയിരുന്നു. പൊങ്ങച്ചക്കാരിയും തട്ടിപ്പുകാരിയും മതഭ്രാന്തിനടിമയുമായാണ് കട്ജു തെരേസയെ വിശേഷിപ്പിച്ചത്.
o-abdulla-short-card

rss-short-ad

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 358 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക