|    Apr 30 Sun, 2017 2:28 pm
FLASH NEWS

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

Published : 4th September 2016 | Posted By: mi.ptk

mother-theresa

വത്തിക്കാന്‍: അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ കുര്‍ബാനയും ചടങ്ങുകളും ആരംഭിച്ചു. കുര്‍ബാന മധ്യേ ആണ് വിശുദ്ധപ്രഖ്യാപനമുണ്ടായത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.വിശുദ്ധയായി പ്രഖ്യാപിച്ചതോടെ മദര്‍ തെരേസ കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ എന്ന പേരില്‍ അറിയപ്പെടും.
വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ പ്രതിനിധിസംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day