|    Mar 26 Sun, 2017 8:36 pm
FLASH NEWS

മദര്‍ തെരേസയെ വിമര്‍ശിച്ച് കട്ജു: പ്രതിഷേധം ശക്തം

Published : 6th September 2016 | Posted By: Navas Ali kn

KADJU

മദര്‍ തെരേസ പൊങ്ങച്ചക്കാരിയും തട്ടിപ്പുകാരിയും മതഭ്രാന്തിനടിമയുമാണെന്ന സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച അടുത്ത ദിവസമാണ് ഫെയ്‌സ്ബുക്കില്‍ കട്ജു അവരെ വിമര്‍ശിച്ച്് എഴുതിയത്. മദര്‍ തെരേസ പൊങ്ങച്ചക്കാരിയും പാതി വിദ്യാഭ്യാസം മാത്രമുള്ള മൗലീകവാദിയും തട്ടിപ്പുകാരിയും മതഭ്രാന്തിനടിമയുമാണെന്ന പരാമര്‍ശത്തോടെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. മദറിന്റെ അനുഗ്രഹത്താല്‍ ക്യാന്‍സര്‍ ബാധ മാറിയതായി അവകാശപ്പെട്ട് രംഗത്തുവന്ന മോണിക്ക ബെസ്‌റയെന്ന യുവതിക്ക് യഥാര്‍ഥത്തില്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് അവരുടെ ഡോക്ടര്‍ രഞ്ജന്‍ മുസ്തഫി തന്നെ പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും മോശം കാര്യം ദാരിദ്ര്യമായിരിക്കെ ദാരിദ്ര്യവും സഹനവും ദൈവത്തിന്റെ ദാനമാണെന്നാണ് അവര്‍ വിശദീകരിച്ചത്.  ഹെയ്തിയിലെ ഡുവൈയ്‌ലര്ഡ കുടുംബത്തില്‍ നിന്നും ലിങ്കണ്‍ സേവിംഗ്‌സ് ആന്റ് ലോണിന്റെ ചാള്‍സ് കീറ്റിംഗിന്റെ പക്കല്‍ നിന്നും മദര്‍ വന്‍തോതില്‍ പണം വാങ്ങിയിട്ടുണ്ട്. ഈ പണമൊക്കെ എങ്ങോട്ട് പോയി. മറ്റ് സംഭാവനകളും എങ്ങോട്ട് പോയെന്നും കട്ജു ചോദിക്കുന്നു. രോഗം വന്നപ്പോള്‍ കാലിഫോര്‍ണിയയിലെ ക്ലിനിക്കുകളാണ് മദര്‍ തെരഞ്ഞെടുത്തത്. ഓഡിറ്റുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ മദര്‍ ഒരിക്കലും തയ്യാറിയിരുന്നില്ല. സംഭാവനകളായി 10 മില്ല്യണ്‍ ഡോളറുണ്ടെങ്കില്‍ തനിക്കും പാവങ്ങളെ ഇതുപോലെ ചെയ്യാനാകുമെന്ന പരാമര്‍ശത്തോടെയാണ് കട്ജുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
എന്നാല്‍ മദര്‍ തെരേസയെ വിമര്‍ശിച്ചുള്ള കട്ജുവിന്റെ പോസ്റ്റിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിശുദ്ധയെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു തവണയെങ്കിലും കുഷ്ഠരോഗികളെ തെരുവില്‍ നിന്നും രക്ഷപ്പെടുത്തി അവരെ ശുശ്രൂഷിക്കാന്‍ കഴിയുമോ എന്നാണ് കട്ജുവിനുള്ള പ്രധാന മറുപടി. സമൂഹവും കുടുംബവും നല്‍കുന്ന സമ്പത്തിന്റേയും അന്തസ്സിന്റേയും നടുവില്‍ ജനിച്ച് ജീവിക്കുന്ന താങ്കള്‍ക്ക് ഒരിക്കലും മദറിന്റെ മഹത്വം മനസ്സിലാവില്ലെന്നും ചിലര്‍ പറയുന്നു. കട്ജുവിന്റേത് വെറും വിവരമില്ലായ്മയാണെന്ന പരിഹാസവും പരക്കെ ഉയരുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക