|    Jan 22 Sun, 2017 7:52 pm
FLASH NEWS

മദര്‍ തെരേസയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

Published : 5th September 2016 | Posted By: SMR

മുംബൈ/ കൊല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ ആഘോഷത്തോടനുബന്ധിച്ച് അവരുടെ തപാല്‍ സ്റ്റാമ്പ് തപാല്‍ വകുപ്പ് പുറത്തിറക്കി. ഡിവൈന്‍ ചൈല്‍ഡ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഉപവികളുടെ സഹോദരിമാരുടെ പ്രതിനിധികളായ ബിഷപ് ആഞ്ചലോ ഗ്രേഷ്യസ്, സിസ്റ്റര്‍ റൂബെല്ല എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ഉപവികളുടെ സഹോദരിമാരുടെ ആസ്ഥാനമായ കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. വിദേശികളടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക