|    Jan 20 Fri, 2017 11:50 pm
FLASH NEWS

മഥുര കലാപം: മുഖ്യപ്രതി പിടിയില്‍

Published : 16th June 2016 | Posted By: SMR

ബസ്തി (യുപി): മഥുര ജവഹര്‍ബാഗിലെ കലാപവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചന്ദന്‍ബോസിനെയും ഭാര്യയെയും പോലിസ് അറസ്റ്റ് ചെയ്തു. പരശുറാംപൂര്‍ ഗ്രാമത്തിലാണു പിടിയിലായത്. കലാപത്തിനു നേതൃത്വംനല്‍കിയ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ നേതാവ് രാം വൃക്ഷയാദവിന്റെ അടുത്ത സഹപ്രവര്‍ത്തകനാണ് ചന്ദന്‍ബോസ്. അറസ്റ്റിലായവരെ മഥുരയിലേക്ക് അയക്കുമെന്ന് പോലിസ് സൂപ്രണ്ട് കൃപാശങ്കര്‍ സിങ് അറിയിച്ചു. രാംവൃക്ഷ യാദവ്, ചന്ദന്‍ബോസ്, ഗിരീഷ് യാദവ്, രാകേഷ് ഗുപ്ത എന്നിവരാണു കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളെന്ന് എഡിജിപി ദന്‍ജീത് സിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക