|    Dec 12 Tue, 2017 11:12 pm
FLASH NEWS

മത സൗഹാര്‍ദം തീര്‍ത്ത് നബിദിനാഘോഷം

Published : 2nd December 2017 | Posted By: kasim kzm

കാക്കനാട്: നബിദിനാഘോഷം മത സൗഹാര്‍ദ്ദത്തിന് മാതൃകയായി. തൃക്കാക്കരയില്‍ അയ്യപ്പസേവാസംഘം പായസവിതരണം നടത്തി.
കാക്കനാട് ഒലിമുകള്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ നടന്ന നബിദിനാഘോഷ ചടങ്ങിലാണ് അഖില കേരള അയ്യപ്പസേവാസംഘം പായസവിതരണം നടത്തിയത്. ജമാഅത്ത് പ്രസിഡന്റ് എന്‍ കെ ഷംസുഹാജി അധ്യക്ഷത വഹിച്ചു. ഇമാം ഷുക്കൂര്‍ റഷാദി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖില കേരള അയ്യപ്പസേവാസംഘം പ്രസിഡന്റ് നിര്‍മല്‍ ആനന്ദ് നബിദിന സന്ദേശം നല്‍കി. പള്ളി സെക്രട്ടറി മുഹമ്മദ് ഹാജി,അയ്യപ്പസേവാസംഘം സെക്രട്ടറി ദിനേശ് പണിക്കര്‍, ജിജിമോന്‍, കേശവന്‍ തമ്പി, എം ആര്‍ പ്രതീപ്, മോഹനദാസന്‍, ബാബു പൈനാക്കിള്‍, കെ കെ ജയന്‍  സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക