|    Aug 22 Tue, 2017 12:55 pm
FLASH NEWS

‘മത സ്വാതന്ത്ര്യം തടയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം’

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്: മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന രജിസ്റ്റേഡ് ചാരിറ്റബ്ള്‍ സംഘടനയില്‍ അംഗമായതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയത് ഭരണഘടന പൗരന് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.ഒരു മതസംഘടനയില്‍ അംഗമായി ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായി എന്നതിന്റെ പേരില്‍ പാലക്കാട് ജില്ലയിലെ ചളവറയിലെ സ്‌കൂള്‍ പ്രധാനാധ്യാപകനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത് മത സ്വാതന്ത്ര്യത്തിന്റെ ലംഘനവും പൗര സ്വാതതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റവുമാണ്. ഏതു മതവും സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന് അവകാശമായി നല്‍കിയിരിക്കെ സമൂഹ വിരുദ്ധമോ ദേശവിരുദ്ധമോ അല്ലാത്ത രീതിയില്‍ ഒരു മതസംഘടനയില്‍ പ്രവര്‍ത്തിച്ചു എന്നത് സസ്‌പെന്റ് ചെയ്യപ്പെടാന്‍ മാത്രം കുറ്റകരമായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ എത്രയും വേഗം പിന്‍മാറണം. ഇന്ത്യയില്‍ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഉദ്യോഗസ്ഥകളും വിവിധ മതരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ട് സ്വതന്ത്ര ഇന്ത്യക്ക് യാതൊരു പ്രയാസവും നേരിട്ടിട്ടില്ല. ആയതിനാല്‍ ഉന്നതദ്യോഗസ്ഥന്മാരുടെ നിരുത്തരവാദപരമായ നടപടി പുന:പരിശോധിച്ച് മതപ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ടി പി അബ്ദുള്ളക്കോയ മദനി അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് മദനി, എ അസ്ഗര്‍ അലി, എം അബ്ദുറഹിമാന്‍ സലഫി, നൂര്‍ മുഹമ്മദ് നൂരിഷ, നാസര്‍ സുല്ലമി, എം ടി അബ്ദുസമദ് സുല്ലമി, അബ്ദുറഹിമാന്‍ പാലത്ത് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക