|    Jan 19 Thu, 2017 4:02 am
FLASH NEWS

മത-സമുദായ സംഘടനകള്‍ സാമൂഹികസേവനരംഗത്ത് മല്‍സരത്തിനു തയ്യാറാവണം: ഡോ. കെ ടി ജലീല്‍

Published : 13th October 2016 | Posted By: Abbasali tf

നരിക്കുനി: മത-സമുദായ സംഘടനകള്‍ കേരളീയരെ ഇനിയും ആചാരാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. സാമൂഹ്യസേവന രംഗത്ത് മത്സരിക്കാന്‍ അവര്‍ തയ്യാറാവണം. രോഗികള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാവുന്നതിലൂടെ ദൈവസാമീപ്യം അനുഭവിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്താണി നരിക്കുനിക്ക് സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിഎ. റഹീം എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. അഡ്വ. പി കെ ബബിത, പി പി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, വി  ഷക്കീല, ടി പി ശോഭന, എന്‍ പി മുഹമ്മദ്, ഫൗസിയ റഹ്മാന്‍, ടി കുഞ്ഞബ്ദുല്ല ഹാജി, വി പി അബ്ദുല്‍ ഖാദര്‍, എം രാജേഷ്, പി സി മുഹമ്മദ് മാസ്റ്റര്‍, പി ശശീന്ദ്രന്‍, വി രവീന്ദ്രന്‍, സലീം മടവൂര്‍, പി പി അസ്ലം ബാഖവി, എന്‍ പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, എം പി അഹമ്മദ് കുട്ടി, പി ഗോപിനാഥന്‍ മാസ്റ്റര്‍, ടി അബ്ദുല്‍ മജീദ്, പി കെ അബ്ദുറഹിമാന്‍, എം വി. അബ്ദുല്ല, എന്നിവര്‍ സംസാരിച്ചു. സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആമുഖ ഭാഷണവും അത്താണി വൈസ് ചെയര്‍മാന്‍ പി കെ രാഘവന്‍ നായര്‍ നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക