|    Aug 19 Sun, 2018 6:02 am
FLASH NEWS
Home   >  Kerala   >  

മത സംഘടനകള്‍ തമ്മില്‍ പോര് നിര്‍ത്തണം: ഇമാംസ് കൗണ്‍സില്‍

Published : 4th August 2018 | Posted By: G.A.G

കോട്ടയം: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍ ജുമാ മസ്ജിദിനുള്ളില്‍ ഇരു വിഭാഗം സുന്നികള്‍ തമ്മിലുണ്ടായ അടിപിടിയും കത്തിക്കുത്തും ദൗര്‍ഭാഗ്യകാരമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിഭവങ്ങള്‍ക്കു വേണ്ടിയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുമുള്ള കടിപിടിയാണിത്. മതപരമായ താല്പര്യം ഈ ആക്രമങ്ങള്‍ക്കൊന്നിലും ഇല്ല. മതകാര്യങ്ങളില്‍ ഉപദശം നടത്താനും നിലപാട് പറയാനും ബാധ്യതപ്പെട്ടവര്‍ പരസ്പരം അടിപിടി കൂടുന്നത് ഗൗരവതരമാണ്.

സമുദായത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കളായ സംഘപരിവാര്‍ നേതാക്കളോടു സൗഹൃദവും സഹവര്‍ത്തിത്വവും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്ന വിഭാഗങ്ങളാണ് നിസാര പ്രശ്‌നങ്ങളുടെ പേരില്‍ നിരന്തരം തമ്മിലടിക്കുകയും കൊലപാതകങ്ങള്‍വരെ നടത്തുകയും ചെയ്യുന്നത്. സമുദായ സംഘടനകള്‍ ഇതുവരെയായി നടത്തിയ സംഘര്‍ഷങ്ങളില്‍ 31 പേരാണ് കൊല ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു.
പലര്‍ക്കും മാരകമായ പരിക്കേറ്റിട്ടുണ്ട്. നിരവധി പള്ളികളും മദ്‌റസകളും അടച്ചു പൂട്ടിയിട്ടുണ്ട്.

തിന്മയുടെ ശക്തികള്‍ക്കെതിരെ സമരം ചെയ്യാന്‍ പ്രമാണമനുവദിക്കുന്നില്ലെന്ന് പറയാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പരിശുദ്ധമായ പള്ളികള്‍ക്കുള്ളില്‍ വെച്ച് തമ്മില്‍ കലഹിക്കാനും ആയുധമെടുക്കാനും അനുമതി നല്‍കുന്നത്.
ശിഥിലീകരണത്തിന്റെ ഇത്തരം നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ വലിച്ചെറിയാനും വിശാലാര്‍ത്ഥത്തില്‍ പരസ്പരം സാഹോദര്യം സ്ഥാപിക്കാനും ഭിന്ന വീക്ഷണങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാനും എല്ലാ വിഭാഗം സംഘടനാ പ്രവര്‍ത്തകരും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss