|    Sep 20 Thu, 2018 2:22 pm
FLASH NEWS
Home   >  Kerala   >  

മത നിരപേക്ഷത സംരക്ഷിക്കുന്നതില്‍ പൊതുവിദ്യാലങ്ങള്‍ക്കു മുഖ്യപങ്ക്: മുഖ്യമന്ത്രി

Published : 1st June 2018 | Posted By: sruthi srt

നെടുമങ്ങാട്: മത നിരപേക്ഷത സംരക്ഷിക്കുന്നതില്‍ പൊതു വിദ്യാലങ്ങള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 9നു നെടുമങ്ങാട് ഗവ.ടൗണ്‍ എല്‍പിഎസില്‍ വിദ്യാഭ്യാസ  മന്ത്രി പ്രൊഫ.സിരവീന്ദ്രനാഥ് ഒന്നാം ക്ലാസ്സില്‍ പ്രവേശിച്ച കുട്ടികളെ വരവേറ്റു .മന്ത്രിയോടൊപ്പം കുട്ടികള്‍ പുതിയ ക്ലാസ് റൂമിലേക്ക്പ്രവേശിച്ചു.തുടര്‍ന്ന് മന്ത്രി കുട്ടികള്‍ക്കായി ക്ലാസെടുത്തു.


9.30ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവ പരിപാടികള്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം  ചെയ്തു.രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ കൈപുസ്തകം ‘നന്മ പൂക്കുന്ന നാളേയ്ക്ക്’ഡോ.എ.സമ്പത്ത് എംപി പ്രകാശനം ചെതു പഠനോപകരണ വിതരണം സി.ദിവാകരന്‍ എംഎല്‍എയും അക്കാദമിക് കലണ്ടര്‍ പ്രകാശനം ജില്ലാപഞ്ചായത്ത്
പ്രസിഡന്റ് വി.കെ.മധുവും ഫര്‍ണിച്ചര്‍ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍
ചെറ്റച്ചല്‍ സഹദേവനും നിര്‍വ്വഹിച്ചു.ഡപ്യൂട്ടി സ്പീക്കര്‍ വി ശശി
മുഖ്യാതിഥിയായി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss