|    May 28 Sun, 2017 10:27 am
FLASH NEWS

മത ദേശീയവാദം സ്വയം ചരിത്രം നിര്‍മിക്കുന്നു: റൊമീല ഥാപ്പര്‍

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരിത്രകാരന്‍മാരുടെ ചരിത്രം പക്ഷപാതപരമാണെന്ന് ആരോപിക്കുന്ന മത ദേശീയവാദം സ്വയം ചരിത്രം നിര്‍മിക്കുകയാണെന്ന് പ്രശസ്ത ചരിത്രകാരി റൊമീല ഥാപ്പര്‍.
എ ജി നൂറാനി, സദാനന്ദ് മേനോന്‍ എന്നിവരോടൊപ്പം ‘ഓണ്‍ നാഷനലിസം’ എന്ന കൃതി രചിച്ച ഥാപ്പര്‍ അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദേശീയത, കപട ദേശീയത, നമ്മുടെ രാഷ്ട്രത്തിനു യോജിച്ച ദേശീയത എന്നിവയെക്കുറിച്ചാണ് അഭിമുഖത്തില്‍ അവര്‍ സംസാരിച്ചത്.
ഇന്ത്യന്‍ ദേശീയതയുടെ ഉദ്ഭവം, സ്വഭാവം, നിര്‍വഹണം, ഇന്ത്യന്‍ ദേശീയതയുടെ ഭാവി എന്നിവയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. മത ദേശീയതയുടെ വക്താക്കള്‍ പുരാണങ്ങളെ അടിസ്ഥാനമാക്കി ചരിത്രം സ്വയം സൃഷ്ടിക്കുകയാണ്.
അതാണ് സമകാലിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ നിലപാടിനനുസരിച്ചാണ് അവര്‍ പുരാണങ്ങളും ചരിത്രവും നിര്‍മിക്കുന്നത്.
അധികാര മല്‍സരത്തിനുവേണ്ടിയാണിത്. എന്നാല്‍, മതനിരപേക്ഷ ദേശീയത ചരിത്ര ഗവേഷണത്തില്‍ നിന്നാണ് രൂപപ്പെടുന്നത്. കഴിഞ്ഞകാലത്തെക്കുറിച്ച് ഭ്രമാത്മക കല്‍പനകള്‍ അതൊഴിവാക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷ ദേശീയത കോളനി ദേശീയതയ്‌ക്കെതിരാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ മുന്‍നിര ചരിത്രകാരിയാണ് റൊമീല ഥാപ്പര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day