|    Aug 22 Wed, 2018 9:54 am
FLASH NEWS

മത്തിക്കായലില്‍ മാലിന്യം ഒഴുക്കുന്നു പ്രതിഷേധവുമായി നിയമ വിദ്യാര്‍ഥിനിയുടെ അനിശ്ചിതകാല നിരാഹാര സമരം

Published : 8th August 2018 | Posted By: kasim kzm

ചാവക്കാട്: നഗരസഭയുടെ പരപ്പില്‍ത്താഴം ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ നിന്നുള്ള മാലിന്യം മത്തിക്കായലിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ നിയമ വിദ്യാര്‍ഥിനിയുടെ അനിശ്ചിതകാല നിരാഹാര സമരം. മേഖലയിലെ നിവാസികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടും ശാസ്ത്രീയമായ രീതിയില്‍ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് നിയമ വിദ്യാര്‍ഥിനി സോഫി മിഥുന്‍ നിരാഹാര സമരം ആരംഭിച്ചത്. ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു.
സമര സമിതി പ്രസിഡന്റ് എ ആര്‍ മിഥുന്‍ അധ്യക്ഷത വഹിച്ചു. തളിക്കുലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജെ യദുകൃഷ്ണ മുഖ്യാഥിതിയായി. എസ്ഡിപിഐ നേതാക്കള്‍ സമര പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഫാറൂഖ്, നിയോജക മണ്ഡലം സെക്രട്ടറി കെ എച്ച് ഷാജഹാന്‍, മുനിസിപ്പല്‍ സെക്രട്ടറി അഷറഫ് പുന്ന, ആരിഫ് ബ്ലാങ്ങാട്, ഖലീല്‍ ബ്ലാങ്ങാട് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss