|    Oct 21 Sun, 2018 5:54 am
FLASH NEWS

മത്തായി കൊക്കയില്‍ മാലിന്യനിക്ഷേപം തുടരുന്നു

Published : 21st September 2017 | Posted By: fsq

 

പീരുമേട്: മത്തായി കൊക്കയില്‍ മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍ സാധിക്കാത്തത് മേഖലയില്‍ ദുരിതംവിതയ്ക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് അധികൃതരും. ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിന് കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ തീരുമാനം മാലിന്യ നിക്ഷേപത്തിന്  അധികൃതര്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. നിയമങ്ങളും നിര്‍ദേശങ്ങളും കര്‍ശ്ശനമാകുന്നതോടെ ദേശീയ പാതയോരത്തെ പീരുമേട് പഞ്ചായത്തിന്റെ മാലിന്യം തള്ളല്‍ ഭരണ സമിതിക്ക് വെല്ലുവിളിയാകും.വര്‍ഷങ്ങളായി പഞ്ചായത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റു സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ ഉള്‍പ്പെടെ ദേശിയ പാത പീരുമേട് മത്തായി കൊക്കയിലാണ്  തള്ളുന്നത്.  ഈ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത് പമ്പയുടെ പ്രധാന കൈവഴിയായ അഴുതയാറ്റിലേക്കാണ്.   മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിക്കാന്‍ റവന്യു സംഘം ദിവസങ്ങള്‍ക്കു മുന്‍പ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു.   സ്ഥലം കണ്ടെത്തി അളന്നു തിട്ടപ്പെടുത്തിയെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനു ഇതുവരെ കിട്ടിയിട്ടില്ല.ഇത് ഏലപ്പാറ വില്ലേജില്‍ പെട്ട ബൈസന്‍വാലിയിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും, വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ആവശ്യമായ തുക അനുവദിക്കാമെന്ന് പഞ്ചായത്തിനു ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.  മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് പണിയുന്നതിനു വേണ്ട തുക വകയിരുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തിക വര്ഷം പിന്നിടുന്നതും സ്ടലത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വ്യക്തത ഇല്ലാത്തതും പഞ്ചായത്തു ഭരണ സമിതിയെ കുഴപ്പിക്കുകയാണ്. നിയമ ഭേദഗതി കൂടാതെ  ജലാശയങ്ങളുടെ സംരക്ഷണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss