|    Oct 15 Mon, 2018 8:39 pm
FLASH NEWS
Home   >  Kerala   >  

മതേതര സര്‍ക്കാരിന് ക്ഷേത്രത്തില്‍ എന്ത് കാര്യം?:ശശികല

Published : 22nd September 2017 | Posted By: mi.ptk

കണ്ണൂര്‍ : ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. കണ്ണൂരില്‍ ഗണേശ സേവാകേന്ദ്രം നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ല.
ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. ക്ഷേത്രം മതേതര സ്ഥാപനമല്ല. അതിനാല്‍ മതേതര സര്‍ക്കാരിന് ക്ഷേത്രത്തില്‍ കാര്യമില്ല. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ക്ഷേത്രങ്ങള്‍ വിശ്വാസികളിലേയ്ക്ക് മടങ്ങി എത്തുന്നതിന്റെ സൂചനയാണെന്നും ശശികല പറഞ്ഞു.
ശ്രീകൃഷ്ണജയന്തി ആഘോഷം നടത്താനുള്ള അവകാശം ആര്‍ക്കാണെന്നു പൊതുസമൂഹം ചര്‍ച്ച ചെയ്യണം. സംഘട്ടനമുണ്ടാക്കാനാണ് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയതെന്നും നബിദിന ഘോഷയാത്രയ്‌ക്കോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താന്‍ സിപിഎമ്മിനു ധൈര്യമുണ്ടോയെന്നും ശശികല ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss