|    May 20 Sun, 2018 7:49 pm
FLASH NEWS

മതേതര സന്ദേശമുണര്‍ത്തി വഖ്ഫ് ബോര്‍ഡ് റമദാന്‍ സംഗമം

Published : 7th June 2017 | Posted By: fsq

 

കോഴിക്കോട്: സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും സന്ദേശമുയര്‍ത്തിപ്പിടിച്ച് കൊണ്ട് കേരള സംസാഥാന വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തി ല്‍ റമദാന്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. നമ്മുടെ നാട് ആര്‍ജ്ജിച്ച വൈവിധ്യങ്ങളായ സംസ്‌കാരങ്ങള്‍ ജാഗ്രതയോടെ നിലനിര്‍ത്തുന്നതിനും പൊതുമണ്ഡലത്തെ അപകടപ്പെടുത്തുന്ന പ്രവണതകള്‍ തിരിച്ചറിഞ്ഞ് മൂല്യാധിഷ്ഠിതമായ മാനവ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പരിശ്രമിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു. ആത്മ ശുദ്ധീകരണത്തിന്റെ വസന്തോല്‍സവമായ പുണ്യ മാസത്തില്‍ വ്യക്തി ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തുവാന്‍ വിശ്വാസി സമൂഹം സന്നദ്ധമാകണമെന്നും സംഗമം ആഹ്വാനം ചെയ്തു.സംഗമത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംഗമം കോഴിക്കോട് വലിയ ഖാസി അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.  ബോര്‍ഡ് അംഗങ്ങളായ എം ഐ ഷാനവാസ് എംപി, എം സി മായിന്‍ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, ടി പി അബ്ദുള്ളക്കോയ മദനി, അഡ്വ.എം ഷറഫുദ്ധീന്‍, അഡ്വ.എം ഫാത്തിമ റോസ്‌ന, സംസ്ഥാനത്തെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ.പിടിഎ റഹീം എംഎല്‍എ, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, എന്‍ അലി അബ്ദുള്ള, പ്രഫ.എ കെ അബ്ദുല്‍ഹമീദ്, പി പി അബ്ദുറഹിമാന്‍ പെരിങ്ങാടി, ഒ.അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ പാലത്ത്, അഡ്വ.പി എം ഹനീഫ്, കെ സി അബു, അഡ്വ.നൂര്‍ബീനാ റഷീദ്, സിടി സക്കീര്‍ ഹുസൈന്‍, ടി കെ പരീക്കുട്ടിഹാജി, അഡ്വ.കെ ആലിക്കോയ, അഡ്വ.മൂസ്സ കിഴിശ്ശേരി, പി മാമുക്കോയഹാജി, സൗഹാര്‍ദ്ദ പ്രതിനിധിയായി പി വി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം കെ.സാദിഖ്  സ്വാഗതവും ഡിവിഷണല്‍ ഓഫീസര്‍ യു അബ്ദുല്‍ ജലീല്‍ നന്ദിയും രേഖപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss