|    Dec 10 Mon, 2018 4:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മതേതര ശക്തികള്‍ ഐക്യപെടണം : എന്‍സിഎച്ച്ആര്‍ഒ

Published : 28th September 2017 | Posted By: fsq

 

ഗുവാഹത്തി: നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍സിഎച്ച്ആര്‍ഒ) 20ാം വാര്‍ഷികത്തോടനുബന്ധിച്ച് അസമിലെ ഗുവാഹത്തിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പൗരത്വവും അതിന്റെ അസംതൃപ്തിയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എന്‍സിഎച്ച്ആര്‍ഒ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. കെ പി മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അഭിഭാഷകനും എന്‍സിഎച്ച്ആര്‍ഒ രക്ഷാധികാരിയുമായ ഹാഫിസ് റാഷിദ് അഹ്മദ് ചൗധരി അധ്യക്ഷത വഹിച്ചു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയപരമായ വിഷയം മാത്രമല്ലെന്നും നിയമപരമായ ജുഡീഷ്യല്‍ വിഷയമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സാമൂഹികവും മാനുഷികവുമായ വിഷയത്തില്‍ ജനാധിപത്യ മതേതര രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹിക സംഘടനകളും വ്യക്തികളും ഒരുമിച്ചു പ്രയത്‌നിക്കണമെന്നു സെമിനാര്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. അസമിലെ ന്യൂനപക്ഷങ്ങള്‍ അവരുടെ പൗരത്വം സംബന്ധിച്ച് ഭയപ്പാടോടെയാണ് കഴിയുന്നതെന്നു സെമിനാര്‍ ചൂണ്ടിക്കാട്ടി.  എന്‍സിഎച്ച്ആര്‍ഒ നാഷനല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് യൂസുഫ്, എസ്‌യുസിഐ (സി) അസം സംസ്ഥാന സമിതി അംഗം കാന്തിമോയ് ദേവ്, കാസി നെകിബ് അഹ്മദ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss