|    Feb 24 Sat, 2018 11:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതേതര ശക്തികളുടെ ഐക്യനിര പടുത്തുയര്‍ത്തണം : കെപിസിസി പ്രമേയം

Published : 20th April 2017 | Posted By: fsq

 

തിരുവനന്തപുരം: വര്‍ഗീയ ഫാഷിസത്തില്‍ നിന്നും ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ മതേതര ശക്തികളുടെ ഐക്യനിര പടുത്തുയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കെപിസിസി സംയുക്തയോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഗോവയിലും മണിപ്പൂരിലും ജനവിധി മാനിക്കാതെ ബിജെപിയെ അധികാരത്തിലെത്തിച്ച കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന ഗവര്‍ണര്‍മാരുടെയും നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. രാജ്യത്തൊട്ടാകെ നോട്ടുക്ഷാമം അനുഭവപ്പെടുന്നു. എടിഎമ്മുകളില്‍ കറന്‍സി കിട്ടാത്ത സാഹചര്യമാണ്. ഡിജിറ്റല്‍ ബാങ്കിങ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമമായി നോട്ടുക്ഷാമം സൃഷ്ടിക്കുകയാണെന്ന് കരുതപ്പെടുന്നു. അടിയന്തരമായി നോട്ടുക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss