|    Jul 23 Mon, 2018 8:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കിയുള്ള വികസന സ്വപ്‌നങ്ങള്‍ മൗഢ്യം: കത്തോലിക്കാ കോണ്‍ഗ്രസ്

Published : 8th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യയിലെ മതസൗഹാര്‍ദവും മതേതര മൂല്യങ്ങളും ബലികഴിച്ചുകൊണ്ടുള്ള വികസന സ്വപ്‌നങ്ങള്‍ മൗഢ്യമാണെന്നു ഭരണരംഗത്തുള്ളവരും ബന്ധപ്പെട്ടവരും തിരിച്ചറിയണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് വി വി അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വര്‍ഗീയ ഫാഷിസത്തിനെതിരേ നിലപാട് സ്വീകരിച്ച പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഇന്നു മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭയന്നു ജീവിക്കേണ്ട സാഹചര്യം ഇന്ത്യന്‍ പൗരനുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കാണ്. ഇന്ത്യയുടെ മതേതര മനസ്സിനെ കലുഷിതമാക്കുന്ന സംഘടിത നീക്കത്തെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss