|    Nov 19 Sun, 2017 2:12 pm
FLASH NEWS

മതേതര ബദലിന് സോഷ്യലിസ്റ്റുകള്‍ നേതൃത്വം നല്‍കും: ഡോ. വര്‍ഗീസ് ജോര്‍ജ്

Published : 7th August 2017 | Posted By: fsq

 

മേപ്പയ്യൂര്‍: ജനാധിപത്യത്തിനും മതേതരത്വത്തിനും അധികാരത്തേക്കാള്‍ പ്രധാന്യം നല്‍കുന്ന സോഷ്യലിസ്റ്റ് നേതാക്കളുടെ നേതൃത്വത്തില്‍ ഉടന്‍ പുതിയ ദേശീയ ബദല്‍ രൂപം കൊള്ളുമെന്ന് ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ.് വിളയാട്ടൂരില്‍ യുവജനതാദള്‍ നേതൃ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് വേണ്ടി രണ്ട് കേന്ദ്ര സര്‍ക്കാരുകളെ ബലി കൊടുത്ത ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ നിതീഷ് കുമാറിന്റെ ബിജെപി ബാന്ധവം അംഗീകരിക്കില്ല. 1977ല്‍ മൂന്നി ല്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്തിയ രാജ്യത്തെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരം ഉപേക്ഷിച്ചത് ആര്‍എസ്എസ് ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവരുതെന്ന ഉറച്ച നിലപാടിന്റെ ഫലമായിരുന്നു. 1990ലെ ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്ത് വന്നത് രാജ്യവ്യാപകമായി വര്‍ഗീയ കലാപം സൃഷ്ടിച്ച് മുന്നോട്ട് നീങ്ങിയ രഥയാത്ര നയിച്ച ബിജെപി പ്രസിഡന്റ് അദ്വാനിയെ അറസ്റ്റ് ചെയ്തതു കൊണ്ടാണ്. മകനെ കര്‍ണ്ണാടക മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപി യുമായി സഖ്യമുണ്ടാക്കിയ ദേശീയ പ്രസിഡന്റ് ദേവ ഗൗഡയുമായി ബന്ധം ഉപേക്ഷിച്ചവരാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.  സുരേഷ് ഓടയില്‍ അധ്യക്ഷത വഹിച്ചു. യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍, ജനതാദള്‍ ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, എന്‍ കെ വത്സന്‍, യുവജനതാദള്‍ ജില്ല പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, പി സി സന്തോഷ്, സി സുജിത സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക