മതേതര ഇന്ത്യ സംഗമം; നരേന്ദ്ര മോഡിയും പിണറായി വിജയനും ഒരേപാതയില്‍: വി എം ഫഹദ്
Published : 8th October 2016 | Posted By: Abbasali tf
റാന്നി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേപാതയിലാണ് നീങ്ങുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എം ഫഹദ് പറഞ്ഞു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി റാന്നിയില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചു വരുന്ന ഫാഷിസത്തിനെതിരെ സിപിഎം മൗനം പാലിക്കുകയാണ്. ഫാഷിസത്തെ സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ പോലും ഭിന്നത നിലനില്ക്കുന്നു. ഫാഷിസത്തിന്നെതിരെ നില്‍ക്കാനുള്ള സിപിഎമ്മിന്റെ ഭയമാണ് ഇത്തരം സംശയങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലേറി അക്രമോല്‍സുകതയുടെ രണ്ടര വര്‍ഷമാണ് രാജ്യത്ത് കടന്നുപോയത്. അധികാരത്തിന്റെ തിണ്ണമിടുക്കില്‍ ആര്‍എസ്എസും സംഘപരിവാര ശക്തികളും തനിസ്വരൂപം പുറത്തെടുത്തതോടെ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ കാലഘട്ടത്തിലൂടെയാണ് രാജ്യമിന്ന് കടന്നു പോവുന്നത്. ഫാഷിസത്തെ സമൂഹം ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ഭാവിക്ക് അപകടമാണ്. എല്ലാക്കാലവും ഇന്ത്യ അതിന്റെ വൈവിധ്യത്തെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഏതൊക്കെ ദുഷ്ടശക്തികള്‍ ശ്രമിച്ചാലും അത്തരം ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷഫീഖ് ചുങ്കപ്പാറ, ബിഎസ്പി ജില്ലാ പ്രസിഡന്റ് പ്രസാദ് ഉദിമുട്, എസ്ഡിപിഐ ജില്ലാ ജന.സെക്രട്ടറി സജീവ് പഴകുളം, വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, റാന്നി മണ്ഡലം പ്രസിഡന്റ് തൗഫീഖ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടറി ഇല്യാസ് സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.