|    May 24 Wed, 2017 7:53 am
FLASH NEWS

മതേതരത്വ സംരക്ഷണം മുഖ്യവിഷയം: എന്‍ എസ് മാധവന്‍

Published : 15th May 2016 | Posted By: SMR

ചോദ്യം: താങ്കളുടെ വീക്ഷണത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം എന്താണ്?

എന്‍ എസ് മാധവന്‍: കേരളത്തിന്റെ മതേതരത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ഈ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും പ്രത്യക്ഷമായി മുന്നോട്ടുവയ്ക്കുന്നത് അഴിമതിവിരുദ്ധ വികസന രാഷ്ട്രീയമാണ്. ഇക്കാര്യത്തില്‍ മുന്നണികളുടെ പ്രചാരണത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. എന്നാല്‍, ഇവിടെ ഏറ്റവും കാതലായ ബിന്ദു കേരളത്തിന്റെ മതേതരത്വ സംരക്ഷണം തന്നെയാണ്. 1957 മുതല്‍ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഈ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാവുന്നത് മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇടതു വലതു മുന്നണികള്‍ കൂടാതെ മൂന്നാമതൊരു മുന്നണികൂടി പ്രകടമായി മുന്നോട്ടുവന്നുവെന്നതാണ്. ഈ മുന്നണിയുടെ സാന്നിധ്യവും അവര്‍ ഇന്ത്യയുടെ മറ്റിടങ്ങളില്‍ ഉയര്‍ത്തിയ വര്‍ഗീയമായ രാഷ്ട്രീയവും കേരളത്തിന്റെ അന്തരീക്ഷത്തെ മലീമസമാക്കും എന്നാണ് എനിക്കു തോന്നുന്നത്. ഈ മുന്നണിയെ മലയാളികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു മുഖ്യ പ്രശ്‌നം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day