|    Aug 22 Tue, 2017 12:52 pm
FLASH NEWS

മതേതരത്വത്തില്‍ വഞ്ചന ചേര്‍ക്കുന്നവരെ ജനം തിരിച്ചറിയണം: എ പി ഉണ്ണികൃഷ്ണന്‍

Published : 7th August 2017 | Posted By: fsq

 

തിരൂരങ്ങാടി:  മതേതരത്വത്തില്‍ വഞ്ചന ചേര്‍ക്കുന്നവരെ ജനം തിരിച്ചറിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍. എന്റെ നാടിന്റെ മതേതരത്വം ശീര്‍ഷകത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന്റെ സ്വഗതസംഘ രൂപീകരണ പൊതുയോഗം കൊടിഞ്ഞിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിലൂന്നിയ രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും ഇല്ലാതാക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. അത്തരം ഫാഷിസ്റ്റു ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സക്കരിയ്യ ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. യുഎ റസാഖ് ത്രൈമാസ കാംപയിന്‍ വിശദീകരണം നടത്തി.  20 മുതല്‍ നവംബര്‍ 20 വരെ നടക്കുന്ന കാംപയിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്ര സന്ദര്‍ശം, പള്ളികളിലെ മതേതരത്വം, പെരുന്നാള്‍, ഓണസദ്യ, സഹൃദ സംഗമം, ഇന്നലെകളിലെ നാട്ടിന്‍ പുറങ്ങള്‍, സെമിനാര്‍, ടേബിള്‍ടോക്ക്, എക്‌സ്ബിഷന്‍, വേരുകള്‍ തേടി, അങ്ങാടിച്ചര്‍ച്ച, വിദ്യാര്‍ത്ഥി സംഗമം, കര്‍ഷക സംഗമം, ജനപ്രതിനിധി സംഗമം, മത സൗഹാര്‍ദ്ദ സമ്മേളനം എന്നിവയാണ് കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. പൊതുയോഗത്തില്‍ എം സി കുഞ്ഞുട്ടി, എം പി മുഹമ്മദ് ഹസ്സന്‍, പനയത്തില്‍ മുസ്തഫ, കെ റഹീം, എന്‍ പി ആലി ഹാജി, ഇ ഹംസഹാജി, പി മൊയ്തീന്‍ ഹാജി, പൂഴിക്കല്‍ സലീം, ഊര്‍പ്പായി മുസ്തഫ, ടി ആലസ്സന്‍, സി ബാപ്പുട്ടി, ഷമീര്‍ പൊറ്റാണിക്കല്‍, ജാഫര്‍ പനയത്തില്‍, ടി ടി  ഹംസ, ഇ പി മുജീബ്, യു ഷാഫി, കെ കെ റഹീം, കെ അനസ്, കെ മൊഹ്‌യുദ്ധീന്‍, കെ മനാഫ്, എം സി അന്‍വര്‍, അലി , വി കെ റഫീഖ്, അബ്ദുറഹ്മാന്‍ നെച്ചിക്കാട്ട്, വി വി മജീദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക