|    Mar 23 Thu, 2017 5:56 am
FLASH NEWS

മതേതരത്വത്തിന് വെല്ലുവിളി ഉയരുന്നു: മുഖ്യമന്ത്രി

Published : 15th February 2016 | Posted By: SMR

ആലപ്പുഴ: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരുന്ന ഇന്ത്യന്‍ മതേതരത്വത്തിന് വെല്ലുവിളി ഉയരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷിക സമാപന മഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തെ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും നാടിന് മുതല്‍ക്കൂട്ടായിരുന്നു. ഒരു സമുദായ സംഘടനകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത വിദ്യാഭ്യാസ വളര്‍ച്ചയാണ് സമസ്ത കൈവരിച്ചിരിക്കുന്നത്. യുവാക്കളില്‍ അധ്യാത്മികതയ്‌ക്കൊപ്പം ദേശീയബോധം വളര്‍ത്തുന്നതില്‍ സമസ്തയുടെ പങ്ക് നിസ്തുലമാണ്. തീവ്രവാദ സംഘടനകളില്‍ നിന്ന് യുവാക്കള്‍ അകലാന്‍ ഇത് കാരണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

(Visited 57 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക