|    Jul 21 Sat, 2018 1:29 pm
FLASH NEWS

മതേതരത്വത്തിന്റെ കാവല്‍ക്കാരായി നിന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍ : സമദാനി

Published : 28th September 2017 | Posted By: fsq

 

പള്ളിക്കല്‍: ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവല്‍ക്കാരാണ് മാധ്യമ പ്രവര്‍ത്തകരെന്ന് എം പി അബ്ദുസമദ് സമദാനി അദിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമാല്‍ വരദുരിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ് ലാമിക് ചെയര്‍ ഹാളില്‍ പള്ളിക്കല്‍ സൗഹൃദ വേദി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി.മാധ്യമലോകം ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന കാലഘട്ടമാണിത്. ‘നീതിന്യായ സംവിധാനത്തെ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതോടൊപ്പം ഛിദ്ര ശക്തികളെ നേരിടുന്നതിലും അപചയങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിലും പത്രപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വലുതാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ബഹളത്തില്‍ രാഷ്ട്രീയ അവബോധമുണ്ടാക്കാനാണ് പത്രങ്ങള്‍ ശ്രമിക്കേണ്ടതെന്നും സമദാനി പറഞ്ഞു. പി ഷാഫി അധ്യക്ഷത വഹിച്ചു. തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, ഡോ. സുചേത നായര്‍, ഡോ.വി പി അബ്ദുല്‍ ഹമീദ്, ടിപിഎം ബഷീര്‍, മുസ്തഫ പള്ളിക്കല്‍, സി അസീസ്, വി പി അബ്ദുഷുകൂര്‍, കെ പി മുസ്തഫ തങ്ങള്‍, കെ മുഹമ്മദ്, പി ജയാഫര്‍, കെ ടി ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss