|    Dec 15 Fri, 2017 9:21 pm
FLASH NEWS

മതേതരത്വത്തിനേറ്റ കനത്ത ആഘാതം: കെ ശിവദാസന്‍ നായര്‍

Published : 8th December 2017 | Posted By: kasim kzm

പത്തനംതിട്ട: സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഇന്ത്യയുടെ മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ഏറ്റ കനത്ത ആഘാതമാണെന്ന് കെ     ശിവദാസന്‍ നായര്‍ മുന്‍ എംഎല്‍എ. ഡിസിസി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി ഭാരതം പിന്‍തുടര്‍ന്നുവന്ന മതേതര പാരമ്പര്യവും, സഹിഷ്ണുതയും ഇല്ലാതാക്കി രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ നടത്തിയ നീക്കം ഇന്ത്യയിലെ ജനങ്ങളുടെ മനസില്‍ ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്. രാജ്യത്ത് വര്‍ഗീയത വളര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.അവരെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് പിണറായി സര്‍ക്കാരെന്നും ശിവദാസന്‍ നായര്‍ കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് ബാബുജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കാണ്ണാമല, പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റോബിന്‍ പരുമല സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക