|    Jul 22 Sun, 2018 9:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതേതരത്വത്തിനേറ്റ ഒടുവിലത്തെ മുറിവ് : എം എം ഹസന്‍

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: വര്‍ഗീയ ഫാഷിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ ഗൗരി ലങ്കേഷിന്റെ കൊലപാതകം അഭിപ്രായ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമേറ്റ ഏറ്റവും ഒടുവിലത്തെ മുറിവാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണ്. എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവര്‍ക്കെതിരേ വര്‍ഗീയശക്തികളില്‍നിന്നുണ്ടായ അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ് ഗൗരി ലങ്കേഷിനെതിരേയും ഉണ്ടായത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുമുള്ള   ശ്രമം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആശയപ്രചാരണങ്ങളെ അതേ മാര്‍ഗത്തില്‍ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഫാഷിസ്റ്റ് ശക്തികള്‍ ഹിംസയുടെ പാത സ്വീകരിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും  ഹസന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss