|    Sep 21 Thu, 2017 8:52 am

മതേതരത്വം തുടച്ചുനീക്കി ഫാഷിസം നടപ്പാക്കാന്‍ സംഘപരിവാര ശ്രമം: സി പി മുഹമ്മദ് ബഷീര്‍

Published : 27th September 2016 | Posted By: SMR

ആലപ്പുഴ: ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം തുടച്ചുനീക്കി ഫാഷിസം നടപ്പാക്കാനാണ് സംഘപരിവാര ശക്തികള്‍ ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സം സ്ഥാന ട്രഷറര്‍ സി പി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
ഫാഷിസ്റ്റു ശക്തികള്‍ക്ക് ചൂട്ടുപിടിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ ദലിത്- മുസ്‌ലിം-പിന്നാക്ക ജനവിഭാഗങ്ങള്‍ ഐക്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം എന്ന കാംപയിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം വിമുക്ത രാഷ്ട്രമാണ് ആര്‍എസ്എസിന്റെ അജണ്ട. ഈയിടെ കോയമ്പത്തൂരില്‍ ഹിന്ദു സംഘടന നേതാവ് കൊല്ലപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേ അക്രമമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സംഘപരിവാര്‍ ശ്രമിച്ചത്. എന്നാല്‍ ശക്തമായ എതിര്‍പ്പുമായി പോപുലര്‍ഫ്രണ്ട് രംഗത്ത് വന്നതോടെ അക്രമകാരികള്‍ പിന്‍വലിയുകയായിരുന്നു.
പോപുലര്‍ഫ്രണ്ട് ഇല്ലാത്ത പ്രദേശങ്ങളിലാണ് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നത്. ദലിത് മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങളെ അക്രമിക്കുന്നത് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. പശുവിന്റെ വിലപോലും ഇവര്‍ മനുഷ്യജീവന് കല്‍പ്പിക്കുന്നില്ല. ജീവനും ജീവിതവും കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം തല്ലിക്കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍ അധ്യക്ഷതവഹിച്ചു. കെപിസിസി സെക്രട്ടറി എം ലിജു,നവ ജനാധിപത്യ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. സജി ചേരമന്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാനസമിതിയംഗം നവാസ് എച്ച് പാനൂര്‍, പാതുപ്രവര്‍ത്തകന്‍ ഇ ഖാലിദ്, നാഷനല്‍ ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ ബി ഉണ്ണി, ഐഎസ്എം ജില്ലാ സെക്രട്ടറി ഷെമീര്‍ ഫലാഹി, കാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റിയംഗം ഹനാന്‍ ബിന്‍ത് ജലീല്‍, മെക്കാ സംസ്ഥാനകമ്മിറ്റിയംഗം അക്‌നസ്, ദക്ഷിണമേഖല ജമാഅത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജമാല്‍ പള്ളാത്തുരുത്തി, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് സഫിയാ അസ്‌ലം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ നേതാവ് ഹുസൈബ് വടുതല, പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി നവാസ് നൈന എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക