|    Jan 21 Sun, 2018 6:08 pm
FLASH NEWS

മതേതരകൂട്ടായ്മ യാഥാര്‍ഥ്യമാക്കിയത് ട്രേഡ് യൂനിയനുകളെന്ന്‌

Published : 13th August 2017 | Posted By: fsq

 

കൊപ്പം: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ ആദ്യ ചെറുത്തുനില്‍പ് ട്രേഡ് യൂനിയനുകളുടേതായിരുന്നുവെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം. രാജ്യത്തിന്റെ പ്രതിസന്ധി ട്രേഡ് യൂനിയനുകള്‍ മുന്‍കൂട്ടി കണ്ടു. മതേതര കൂട്ടായ്മ എന്ന സ്വപ്‌നം ട്രേഡ് യൂനിയന്‍ രംഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ യാഥാര്‍ഥ്യമാക്കി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ട്രേഡ് യൂനിയനുകളെ മാതൃകയാക്കി മതേതര കൂട്ടായ്മ വളര്‍ത്തണം.  കൊപ്പം ദാറുല്‍ അഥ്ഫാലില്‍ എസ്ടിയു പട്ടാമ്പി നിയോജകമണ്ഡലം ലീഡേഴ്‌സ് മീറ്റില്‍ തൊഴിലാളി സമൂഹവും പാര്‍ട്ടി കാഴ്ചപ്പാടും എന്ന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്ടിയു മണ്ഡലം വൈസ്പ്രസിഡന്റ് ഹരിദാസന്‍ വിളയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത് വിഷയാവതരണം നടത്തി. എസ്ടിയു മണ്ഡലം പ്രസിഡന്റ് ടി അബ്ദുസ്സമദ് പതാക ഉയര്‍ത്തി. പി എ എം കുഞ്ഞിമാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ മുസ്‌ലിംലീഗ് ജില്ലാ വൈസ്പ്രസിഡന്റ് കെ പി വാപ്പുട്ടി ക്യാംപ് ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സി എ എം എ കരീം ഉദ്ഘാടനം ചെയ്തു. ടി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പി ടി മുഹമ്മദ്, കെ ടി എ ജബ്ബാര്‍, അഡ്വ. മുഹമ്മദലി മാറ്റാംതടം, വി എം മുഹമ്മദലി മാസ്റ്റര്‍, എം ടി മുഹമ്മദലി, കെ പി എ റസാഖ്, സി എ സാജിത്, കെ വി എ ജബ്ബാര്‍, പി കെ മുരളീധരന്‍, എ പി അബു, ഇ മുസ്തഫ, കെ പി പ്രകാശന്‍, നൗഷാദ്, ടി കുഞ്ഞാപ്പ ഹാജി, എം അബ്ദുമാസ്റ്റര്‍, ഹനീഫ കൊപ്പം, പി ടി എം ഷഫീഖ്, ഫിറോസ് ബാബു, കല്ലിങ്ങല്‍ മുസ്തഫ, ടി പി മുഹമ്മദലി സംസാരിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day