|    Jan 25 Wed, 2017 5:02 am
FLASH NEWS

മതില്‍ പണിയും മുന്‍പ് ഇതൊന്നു കാണൂ…

Published : 9th January 2017 | Posted By: frfrlnz

15934805_1845469922403451_148150392_n

വീടു പണിയുമ്പോള്‍ നല്ലൊരു മതിലു വേണമെന്ന് മലയാളികള്‍ക്ക് നിര്‍ബന്ധമാണ്. നല്ല മതില്‍ നല്ല അയല്‍വാസിയെ സൃഷ്ടിക്കുന്നു എന്നാണ് പഴമൊഴി.
അയല്‍വാസിയെ കിട്ടിയാലും ഇല്ലെങ്കിലും കണ്ണിന് കുളിരും ഉന്‍മേഷവും നല്‍കുന്ന ഒരുതരം മതില്‍ ട്രെന്‍ഡാവുകയാണ്.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, വാള്‍ ഗാര്‍ഡന്‍ എന്നൊക്കെയാണ് ഈ മതിലിന്റെ പേര്. മതില്‍ എന്നതിലുപരി ഒരു ഒരു ഉദ്യാനം തന്നെയാണിത്. മതിലില്‍ ഒരുക്കിയ ഉദ്യാനം. ചെടികളും പൂക്കളുമൊക്കെ വീട്ടുവളപ്പില്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥല സൗകര്യമില്ല എന്ന് സങ്കടപ്പെടുന്നവര്‍ക്കും ഈ മതിലുദ്യാനം പരീക്ഷിക്കാം.

vertical-garden-11

പ്രത്യേകം തയ്യാറാക്കിയ ഫ്രെയിമുകള്‍ മതിലില്‍ ഉറപ്പിച്ച് ചെടിച്ചട്ടികള്‍ ഇതിലിറക്കിവച്ചും നേരിട്ട് നട്ടുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത്. നനയ്ക്കാനുള്ള സൗകര്യത്തിന് വേണ്ടി ഡ്രിപ് ഇറിഗേഷന്‍ ട്യൂബുകളും ഫ്രെയിമുകളില്‍ത്തന്നെ ഘടിപ്പിക്കാറുണ്ട്.

vertical-garden-13
വീടുകളുടെയും ഹോട്ടല്‍ പോലുള്ള സ്ഥാപനങ്ങളുടെയും അകത്തളങ്ങള്‍ മോടിപിടിപ്പിക്കാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

vertical-garden-14

ഒരേ തരത്തില്‍പ്പെട്ട ചെടികള്‍ കൂറേയെണ്ണം ഒരുമിച്ചുണ്ടെങ്കിലാണ് വെര്‍ടിക്കല്‍ ഗാര്‍ഡന് ഭംഗി. അതിനാല്‍ത്തന്നെ സംഗതി അല്‍പം ചിലവേറിയതാണ്. എന്നാല്‍ വിലകുറഞ്ഞ ചെടികള്‍ തിരഞ്ഞെടുത്ത് ചിലവു കുറയ്ക്കാം.

vertical-garden-15

ഇലകള്‍ക്ക്്് ഭംഗിയുള്ള സിങ്കോണിയം, ഫിലോഡെന്‍ഡ്രോണ്‍, ബിഗോണിയ, ഡ്രസിയേന തുടങ്ങിയവയും ഫേണ്‍ (പന്നലുകള്‍) ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡന് യോജിച്ചതാണ്.

vertical-garden-2

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,249 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക