|    Jun 24 Sat, 2017 2:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതില്‍ തകര്‍ന്ന് 85 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published : 25th October 2016 | Posted By: SMR

പയ്യോളി: സിനിമാ ഷൂട്ടിങ് കാണുന്നതിനിടെ സ്‌കൂള്‍ മതില്‍ തകര്‍ന്ന് 85 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് അപകടം.
പരിക്കേറ്റവര്‍ക്ക് പയ്യോളിയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ നല്‍കി. ഇവരില്‍ 39 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരു വിദ്യാര്‍ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്‌കൂളിനു സമീപം നടക്കുന്ന ഷൂട്ടിങ് കാണാന്‍ സ്‌കൂളിന് കിഴക്കുവശത്തെ മതിലിന് സമീപം തടിച്ചുകൂടിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ദുര്‍ബലമായ മതില്‍ തകര്‍ന്ന് റോഡിലേക്കു പതിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ തിക്കോടി കോട്ടവളപ്പില്‍ സിറാജിന്റെ മകന്‍ ഫൈജാസ് (13), കീഴൂര്‍ ചെറിയപറമ്പത്ത് ബാബുവിന്റെ മകന്‍ വൈഭവ് (13) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂടാടി കോയന്റവളപ്പില്‍ അഷ്‌റഫിന്റെ മകള്‍ ആമിന(14)യെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിഇഒ സുരേഷ്‌കുമാര്‍, ഡിഡിഇ ഗിരീഷ് ചേലയില്‍, തഹസില്‍ദാര്‍ എം റംല, എം കെ രവീന്ദ്രന്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ അഡ്വ. പി കുല്‍സു  സ്ഥലം സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക