|    Apr 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മതില്‍ കെട്ടാന്‍ പണം നല്‍കില്ലെന്ന് മെക്‌സിക്കോ

Published : 11th November 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ മെക്‌സിക്കോ പണം ചെലവഴിക്കില്ലെന്നു വിദേശകാര്യമന്ത്രി ക്ലൗഡിയ റൂയിസ് മാസിയു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോണള്‍ഡ് ട്രംപ് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നത്. മതില്‍നിര്‍മാണത്തിന് മെക്‌സിക്കോ പണം ചെലവഴിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മതില്‍ കെട്ടുക എന്നതു തങ്ങളുടെ ലക്ഷ്യമല്ല. അവര്‍ വ്യക്തമാക്കി.
അതിനിടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ട്രംപുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മെക്‌സിക്കോ പ്രസിഡന്റ് പെന നിയെറ്റോ അറിയിച്ചു. മെക്‌സിക്കോക്കാരെ ബലാല്‍സംഗകരെന്നു വിളിച്ചതിനു പിന്നാലെ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ചര്‍ച്ചകള്‍ക്കായി ട്രംപിനെ രാജ്യത്തേക്കു ക്ഷണിച്ചതിന്റെ പേരില്‍ നിയെറ്റോക്കെതിരേ വന്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss