|    Mar 28 Tue, 2017 1:48 am
FLASH NEWS

മതിലുകള്‍

Published : 15th October 2016 | Posted By: SMR

അന്യന്മാര്‍ കടന്നുവരുന്നത് തടയാന്‍ മതില്‍ പണിയുന്ന പരിപാടി പണ്ടേയുള്ളതാണ്. ചൈനയിലേക്ക് മംഗോളുകളും മറ്റും കയറിവരുന്നതു തടയാനാണ് അവിടെ പ്രാചീനകാലത്ത് ഒരു മതില്‍ നിര്‍മിച്ചത്. അത് ഇന്നും നിലനില്‍ക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂനിയനും അമേരിക്കയും ലോകം പങ്കിട്ടെടുത്ത കാലത്ത് അതിന്റെ അതിരടയാളമായി പണിതതാണ് ബര്‍ലിന്‍ മതില്‍. സോവിയറ്റ് യൂനിയന്റെയും അവരുടെ ലോകസഖ്യത്തിന്റെയും തകര്‍ച്ച തുടങ്ങുന്നത് 1989ല്‍ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയോടെയാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ലോകം മതിലുകള്‍ ഒഴിവാക്കി ഒറ്റക്കമ്പോളമായി മാറുന്ന തിരക്കിലായിരുന്നു. അന്നും ചില മതിലുകള്‍ അവശേഷിച്ചു. ഗസയില്‍ ഫലസ്തീനികളെ അകറ്റിനിര്‍ത്താന്‍ ഇസ്രായേലികള്‍ പണിത മതില്‍ ഉദാഹരണം. എന്നാലും ‘മതിലുകളില്ലാത്ത ലോകം’ എന്നാണ് ആഗോളവല്‍ക്കരണ കാലത്തെക്കുറിച്ചു ചിലര്‍ പറഞ്ഞത്. അക്കാലം പോയെന്നതിന്റെ തെളിവ് മതിലുകളുടെ തിരിച്ചുവരവു തന്നെ. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പാക് അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അങ്ങനെ ലോകം മതില്‍ പണിയുന്ന തിരക്കിലാണ്. 2015 ലോകചരിത്രത്തില്‍ മതില്‍ പണിയലിന്റെ റെക്കോഡ് വര്‍ഷമായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ഇപ്പോള്‍ ലോകത്ത് 63 രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ മതിലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. വരുംവര്‍ഷങ്ങളില്‍ ഈ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് മതില്‍പണിക്കാരുടെ തിക്കും തിരക്കും നോക്കിയാല്‍ ഉറപ്പിച്ചുപറയാനാവുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day